തിരുവനന്തപുരം : കഴിഞ്ഞ ദിവസം സൈബര്‍ലോകം വേട്ടയാടിയ ചെറുപ്പക്കാരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം നേമം സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് കുറ്റം ചെയ്തില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കേരള പൊലീസ് വിട്ടയച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുന്ന ഇന്ത്യന്‍ ചെറ്റകളേ എന്ന് ഇന്ത്യന്‍ സൈനികരെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് ഷാഹുലിനെതിരെ പൊലീസ് ചുമത്തിയ കുറ്റം. എന്നാല്‍ ഈ പോസ്റ്റിട്ടത് ഷാഹുല്‍ ഹമീദ് അല്ലെന്ന് പൊലീസിന് വ്യക്തമായതോടെ പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് തന്റെ പോസ്റ്റ് ആരോ എഡിറ്റ് ചെയ്ത് മാറ്റിയതായും ഷാഹുല്‍ പൊലീസിന് മൊഴി നല്‍കി.
സൈബര്‍ സംഘത്തിന്റെ പരിശോധനയില്‍ തെളിവ് ലഭിച്ചാല്‍ ഷാഹുല്‍ ഹമീദിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍, ലാപ്‌ടോപ്പ് തുടങ്ങിയവ സൈബര്‍ സംഘം പരിശോധിച്ച് വരികയാണ്.
എന്നാല്‍ ഷാഹുലിന്റെ ഒറിജിനല്‍ പോസ്റ്റ്് എഡിറ്റ് ചെയ്ത് ഇട്ടത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
Post Your Comments