NewsIndia

വൈദ്യുതാഘാതത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര: വൈദ്യുതാഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശില്‍, കിസാന്‍ മഹായാത്രയ്ക്കിടെയായിരുന്നു വലിയ അപകടത്തില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത്.

ആഗ്ര താജ് സിറ്റിയിലെ, ഫവ്വാര ഏരിയയില്‍, മഹാരാജ ആഗ്രസെന്നിന്റെ പ്രതിമയ്ക്ക് ആദരമര്‍പ്പിക്കവേയാണ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ട്രിക് കമ്പിയില്‍ തല സ്പര്‍ശിക്കാനൊരുങ്ങിയത്. തൊട്ടടുത്തുണ്ടായിരുന്ന എസ്.പി.ജി ഉദ്യോഗസ്ഥന്‍ രാഹുലിനെ ശക്തമായി പിന്നിലോട്ടു തള്ളി മാറ്റുകയായിരുന്നു. പിന്നിലേയ്ക്കു മാറിയ രാഹുല്‍ ബാലന്‍സ് തെറ്റി വീഴാനൊരുങ്ങിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button