KeralaNews

മുഖ്യമന്ത്രിയ്ക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടെ കരിങ്കൊടി. സ്വാശ്രയ വിഷയത്തിലാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തിയത്. തിരുവനന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു പ്രകടനം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെയാണ്‌ പുറത്തേക്ക് പോയത്. പ്രവര്‍ത്തകരെ പോലിസ്‌ അറസ്റ്റ് ചെയ്തു നീക്കി. സ്വാശ്രയ പ്രശ്‌നത്തില്‍ നേരത്തെ കെ.എസ്.യു പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button