ഇസ്ലാമാബാദ്: പാക് സർക്കാരിനെ വിമർശിച്ചും ഇന്ത്യക്ക് നേരെ ആരാപണമുന്നയിച്ചും മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ്.അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒറ്റപ്പെടുത്തിയത് പാക് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പര്‍വേസ് മുഷറഫ് പറയുകയുണ്ടായി.സര്‍ക്കാര്‍ 3500 കോടി ഡോളര്‍ കടമെടുത്ത് ചെലവഴിച്ചിട്ടും ഒരു വന്‍ പദ്ധതി പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതി മുട്ടുകയാണെന്നും പർവേസ് കൂട്ടിച്ചേർത്തു.പാക് ദിനപത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ പാകിസ്താനെ ഭീഷണിപ്പെടുത്തുന്നതില്‍ മാത്രമാണ് ആഭിമുഖ്യം കാണിക്കുന്നതെന്നും പർവേസ് ആരോപണമുന്നയിക്കുകയുണ്ടായി.പാകിസ്താന്‍ ഭൂട്ടാന്‍ അല്ലെന്ന് ഇന്ത്യ തിരിച്ചറിയണമെന്നും ആക്രമണമുണ്ടാകുമ്പോഴെല്ലാം പാകിസ്താനെ പ്രതിസ്ഥാനത്തു നിര്‍ത്തുക എന്നതാണ് ഇന്ത്യയുടെ രീതിയെന്നും പർവേസ് പറയുകയുണ്ടായി.ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുഷറഫിന്റെ പ്രസ്താവന.
Post Your Comments