NewsInternational

പാകിസ്ഥാന്‍ സൈന്യം കശ്മീരിലെ കശാപ്പുകാര്‍ :പാകിസ്ഥാനെതിരെ വന്‍ പ്രതിഷേധം

കോട്‌ലി: ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ, പാക് അധീന കാശ്മീരിലെ കോട്‌ലിയില്‍ പാകിസ്ഥാന്‍ സൈന്യത്തിനും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും നേരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. പാകിസ്ഥാന്‍ സൈന്യവും ഐ.എസ്.ഐയും നടത്തുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ ആയിരുന്നു പ്രതിഷേധം. ആസാദിയെ അനുകൂലിക്കുന്ന നിരവധി നേതാക്കള്‍ നേതൃത്വം നല്‍കിയ റാലിയില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

പാകിസ്ഥാന്‍ സൈന്യത്തെ ‘കാശ്മീരിലെ കശാപ്പുകാര്‍’ എന്നാണ് പ്രതിഷേധക്കാര്‍ വിശേഷിപ്പിച്ചത്.
സൈന്യത്തിന് അമിത വിധേയത്വം കാണിക്കുന്ന ഐ.എസ്.ഐയേയും പ്രതിഷേധക്കാര്‍ വിമര്‍ശിച്ചു. പട്ടികള്‍ ഇതിനെക്കാളും വിശ്വസ്തതയുള്ളവരാണെന്നായിരുന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നൂറോളം പേരെ പാകിസ്ഥാന്‍ സൈന്യവും ഐ.എസ്.ഐയും ചേര്‍ന്ന് കൊന്നിട്ടുണ്ടെന്നാണ് കണക്ക്. ഈ കൊലപാതകങ്ങളിലെല്ലാം തന്നെ സൈന്യത്തോടും ഐ.എസ്.ഐയോടും കടുത്ത വെറുപ്പാണ് ഉയര്‍ന്നിരിക്കുന്നത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗ് അധികാരത്തില്‍ വരുന്നതിന് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button