ഭോപ്പാല്‍: പ്രധാനമന്ത്രിയെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പാക് അധീന ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ മോദിയുടെ നെഞ്ചളവ് ’56’ല്‍ നിന്നും ‘100’ ഇഞ്ചായി മാറിയെന്ന് ചൗഹാന്‍ പറഞ്ഞു. ഭോപ്പാലില്‍ നടന്ന ചെറുകിട ഇടത്തര വ്യവസായ മേഖലയുടെ കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു ചൗഹാന്‍.
മോദിയുടെ വ്യക്തിപ്രഭാവം പാകിസ്താനെതിരെയുള്ള തിരിച്ചടിയ്ക്ക് ശേഷം കൂടിയെന്ന് ചൗഹാന്‍ പറഞ്ഞു. പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സൈനികരേയും അഭിനന്ദിക്കുന്നതായും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മോദിയുടെ നേതൃത്വത്തില്‍ വന്‍കിട വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
വളര്‍ച്ചാ നിരക്കില്‍ ചൈനയേക്കാന്‍ മികച്ച നിലയിലാണ് നാം. വികസന കാര്യത്തില്‍ ഇന്ത്യ ശക്തി കൈവരിക്കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മധ്യപ്രദേശും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ചൗഹാന്‍ വ്യക്തമാക്കി.
Post Your Comments