NewsIndia

എല്ലാവരും നവാസ് ഷെരീഫിനെ പോലെയല്ല – ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിമർശിച്ച് രാഷ്ട്രീയ നേതാവും പാക് ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനികളെല്ലാം പ്രധാനമന്ത്രി നവാസ് ഫെരീഫിനെ പോലെയല്ലെന്ന് ഇമ്രാൻ ഖാൻ.ഞങ്ങളുടെ രാജ്യം ഒറ്റക്കെട്ടാണ്, പക്ഷെ എല്ലാവരും നവാസ് ഷെരീഫിനെ പോലെയല്ലെന്നും ഇമ്രാൻ പറയുകയുണ്ടായി.ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതും ഇന്ത്യയുടെ മിന്നലാക്രമണവും ലക്ഷ്യമാക്കിയാണ് നവാസ് ഷെരീഫിനെതിരെ ഇമ്രാന്‍ ഇത്തരത്തിൽ വിമര്‍ശനം ഉന്നയിച്ചത്.

നവാസ് ഷെരീഫിന് പണത്തോട് വലിയ ആര്‍ത്തിയാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ മനസില്ലാമനസോടെയാണ് നവാസ് കാശ്മീര്‍ അനുകൂല പ്രസംഗം നടത്തിയതെന്നും ഇമ്രാൻ ഖാൻ ആരോപിക്കുകയുണ്ടായി.യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും മോഡി ആഗ്രഹിക്കുന്നെങ്കില്‍ തങ്ങള്‍ സൗഹൃദത്തിന് തയ്യാറാണെന്നും ഖാൻ വ്യക്തമാക്കി.ഇന്ത്യയ്ക്ക് സമാധാനത്തിന്റെ പ്രതീകമായ ഒലീവ് ശിഖരം വാഗ്ദാനം ചെയ്ത ഇമ്രാന്‍ ഖാന്‍ പാക് ജനത സമാധാനവും ഇന്ത്യയുമായുള്ള സൗഹൃദവുമാണ് ആഗ്രഹിക്കുന്നതെന്നും പറയുകയുണ്ടായി.

പാക് സൈന്യത്തിന് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോള്‍ ഇത്തരം പ്രകോപനങ്ങൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് താന്‍ നവാസ് ഷെരീഫിന് കാണിച്ചുകൊടുക്കാം എന്ന് നേരത്തേയും ഇമ്രാൻ ഖാൻ നവാസ് ഷെരീഫിനെതിരെ പ്രസ്താവന ഉന്നയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button