NewsInternational

കല്യാണ ചടങ്ങിനിടെ അതിഥികളുടെ മുന്നില്‍വെച്ച് വധുവും വരനും തമ്മില്‍ അടി, വീഡിയോ വൈറല്‍

കല്യാണം കഴിച്ച് കുറച്ചുമാസം ഭാര്യയും ഭര്‍ത്താവും തമ്മില്‍ അടയും ശര്‍ക്കരയും പോലെയായിരിക്കും. പിന്നീട് തുടങ്ങും അടിയും വഴക്കും, എന്നാണ് പൊതുവായുള്ള സംസാരം. എന്നാല്‍, ഇവിടെ സംഭവിച്ചത് മറിച്ചാണ്. കല്യാണ ദിവസം തന്നെ വധുവും വരനും അടിപിടിയായി. തമാശ കാര്യമായപ്പോള്‍ വരന്‍ പ്രകോപിതനാവുകയായിരുന്നു.

ഒരു ക്രിസ്ത്യന്‍ വിവാഹചടങ്ങിനിടെയാണ് സംഭവം. ചടങ്ങിനിടെ ഇരുവരും സ്പൂണില്‍ കേക്ക് കൈമാറുകയായിരുന്നു. ആദ്യം വരന്‍ വധുവിന് കേക്ക് നല്‍കി. പിന്നീട് വധുവും, എന്നാല്‍ കേക്ക് നല്‍കുമ്പോള്‍ വധു ചെറിയ തമാശ കാണിച്ചു. പൊതുവെ എല്ലാവരും ചെയ്യുന്ന പോലൊരു കുസൃതി. സ്പൂണിലെ കേക്ക് വരന് നേര്‍ക്കു നീട്ടി. വരാന്‍ കഴിക്കാനായി ചെന്നപ്പോള്‍ വധു സ്പൂണ്‍ പിന്നിലേക്ക് വലിച്ചു.

രണ്ടുമൂന്ന് തവണ ഇങ്ങനെ തുടര്‍ന്നപ്പോള്‍ വരന് അത് അത്ര പിടിച്ചില്ല. വരന്‍ സ്പൂണും കേക്കും തട്ടിയെറിഞ്ഞ് ചൂടാകുകയായിരുന്നു. ബന്ധുക്കളും കല്യാണ ചടങ്ങിനുവന്ന അതിഥികളും ഇതു കണ്ടുനിന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button