ന്യൂഡൽഹി:കൊച്ചു മകനെ പാക് സൈന്യം പിടികൂടിയതറിഞ്ഞ് മുത്തശ്ശി ഹൃദയം പൊട്ടി മരിച്ചു.അതിർത്തിയിൽ സൈനിക പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാഷ്ട്രീയ റൈഫിൾസിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചിന്തു ബാബുലാൽ ചൗഹാന്റെ മുത്തശ്ശിയാണ് മരിച്ചത്.
ആയുധങ്ങളേന്തിയ ഇന്ത്യന്‍ സൈനികൻ {ചിന്തു ബാബുലാൽ ചൗഹാൻ } മനപൂര്‍വമല്ലാതെ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയതായി സൈനിക മേധാവി വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഈ വർത്തയറിഞ്ഞാണ് സൈനികന്‍റെ മുത്തശ്ശി ഹൃദയാഘാദം മൂലം മരിച്ചത്.ചന്തുവിന്‍റെ അച്ഛനമ്മമാരുടെ മരണശേഷം അദ്ദേഹത്തെ പഠിപ്പിച്ചതും വളര്‍ത്തിയും സംരക്ഷിച്ചതും ലീലാഭായ് ചിന്ത പാട്ടീല്‍ എന്ന മുത്തശ്ശിയാണ് .തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് കരുതപ്പെടുന്ന സൈനികനെ എത്രയും പെട്ടന്ന് ഇന്ത്യയില്‍ തിരികെ സുരക്ഷിതനായി എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ്‍ സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സഹോദരനെ രക്ഷിക്കുമെന്ന് വാക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ചിന്തുവിന്റെ സഹോദരൻ ഗണേഷ് ബാബു ലാൽ ചൗഹാൻ പറയുകയുണ്ടായി
Post Your Comments