ന്യൂഡല്‍ഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന നിരക്കിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലാണ് ജോലി സാധ്യത കൂടുതലെന്നും സര്‍വ്വേ പറയുന്നു. ഗ്രാമങ്ങളില്‍ നിന്ന് ജോലി തേടുന്നവരില്‍ 53% ആളുകള്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നതെങ്കില്‍ നഗരങ്ങളില്‍ 82% വരെയാണ് ജോലി സാധ്യത. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്താല്‍ ഈ അഞ്ചുവര്‍ഷം കൊണ്ട് 5% വര്‍ധനയാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്.
തൊഴിലില്ലായ്മയെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ലേബര്‍ ബ്യൂറോ നടത്തിയ പഠനത്തിലാണ് വിവരങ്ങളുള്ളത്. രാജ്യത്ത് തൊഴിലെടുത്ത് ജീവിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്ക് ഒരു വര്‍ഷം മുഴുവന്‍ ജോലി ഉണ്ടാകാറില്ലെന്നും രാജ്യത്തെ 68 % കുടുംബങ്ങള്‍ക്കും 10,000 രൂപയില്‍ താഴെ മാത്രമാണ് പ്രതിമാസ വരുമാനമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2011-12 ലെ സെന്‍സെസ് റിപ്പോര്‍ട്ടില്‍ നിന്നും കാര്യങ്ങള്‍ക്ക് പുരോഗതി ഉണ്ടായിട്ടില്ല.
രാജ്യത്തെ ജോലിയുള്ളവരില്‍ 47% സ്വയം തൊഴില്‍ കണ്ടെത്തിയവരാണെന്നതാണ് പ്രത്യേകത. 2.3 കോടി ആളുകളാണ് വര്‍ഷത്തില്‍ ഭാഗികമായി ജോലിയുള്ളവരെങ്കില്‍ 16 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ പൂര്‍ണമായും തൊഴിലില്ലാത്തവരാണ്. 45 കോടിപേര്‍ തൊഴിലാളികളായുള്ളപ്പോഴാണ് ഈ അവസ്ഥ. അതേസമയം രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമാണ്. 2011ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായിരുന്നു എങ്കില്‍ 2013ല്‍ അത് 4.9 ശതമാനമായി വര്‍ധിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി ഉയര്‍ന്ന 2015-2016ല്‍ തൊഴിലില്ലായ്മയുടെ സാഹചര്യത്തില്‍ മാറ്റമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments