ഡൽഹി: ദുബായ് വഴി എത്തുന്ന പാകിസ്ഥാൻ ഉല്‍പ്പന്നങ്ങള്‍ ഇനി മുതൽ ഇന്ത്യക്ക് വേണ്ട. ദുബായ് വഴി വസ്ത്രങ്ങള്‍,ഡ്രൈ ഫ്രൂട്സ്, സുഗന്ധ വ്യഞ്ജനം,സിമന്‍റ് എന്നിവയാണ് പാക്കിസ്താന്‍ ഇന്ത്യയിലെത്തിക്കുന്നത്. .ഇന്ത്യയില്‍ നിന്ന് ഇതേ റൂട്ടിലൂടെ യന്ത്രസാമഗ്രികളും ആഭരണങ്ങളും അങ്ങോട്ടും കടത്തുന്നുണ്ട്. 2.6 ബില്യണിന്റെ ബിസിനസ് നടക്കുവെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷെ 5 ബില്യണിന്റെ കച്ചവടം ഉണ്ടാകും എന്നാണ് അനൗദ്യോഗിക കണക്ക്.
ഇപ്പോള്‍ മോദി സര്‍ക്കാര്‍ പാകിസ്ഥാനെ എങ്ങനെ ഒതുക്കാമെന്ന ആലോചനയിലാണ്. പ്രതിരോധത്തില്‍നിന്നുകൊണ്ടുള്ള ആക്രമണമാണ് കേന്ദ്രം ഇപ്പോള്‍ ആവിഷ്കരിക്കുന്നത്. വലിപ്പത്തില്‍ ഇന്ത്യയുടെ അഞ്ചില്‍ ഒന്ന് മാത്രമുള്ള പാകിസ്താന്‍ സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ എഴില്‍ ഒന്നാണ്. പാക് ജനറല്‍മാര്‍ക്ക് കൂടി പങ്കാളിത്തമുള്ള ബിസിനസ് തകര്‍ക്കുക വഴി സമ്മര്‍ദ്ദം കൂട്ടാനാകും എന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്.
Post Your Comments