NewsInternational

ഇന്ത്യ-പാക് സംഘര്‍ഷം: പ്രശ്നപരിഹാരത്തിന് മദ്ധ്യസ്ഥത വഹിക്കാമെന്ന് ബാന്‍ കി-മൂണ്‍

ന്യൂയോർക്ക്:  ഇന്ത്യ – പാക് സംഘർഷം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയാറാണെന്നു യുഎൻ. സക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് ഇക്കാര്യം അറിയിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് ബാൻ കി മൂൺ ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇപ്പോഴുണ്ടായിരിക്കുന്ന സംഘർഷാവസ്ഥ ഉടനടി പരിഹരിക്കേണ്ടതാണെന്നും ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കിൽ കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചർച്ചകൾ നടത്താൻ തയ്യാറാണെന്നും ബാൻ കി മൂൺ വ്യക്തമാക്കി.

അതിനിടെ ,നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. അഖ്നൂരിലെ പല്ലൻവാല സെക്ടറിൽ ബിഎസ്എഫ് ക്യാംപുകൾക്കു നേർക്ക് ഇന്നു പുലർച്ചെ വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണത്തിനു ശേഷം ഇതു നാലാം തവണയാണു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ ആക്രമണം ഉണ്ടാകുന്നത്.

shortlink

Post Your Comments


Back to top button