ന്യൂഡല്‍ഹി: ഉറി സൈനികആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ആയി. നായക്‌രാജ് കിഷോര്‍ സിംഗ് എന്ന സൈനികനാണ് മരിച്ചത്.
അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ നിന്നും ഉണ്ടായേക്കാവുന്ന തിരിച്ചടി നേരിടാന്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അടിയന്തിര യോഗം ഇന്ന് ചേരും. പാകിസ്താന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെതുടർന്ന് പ്രധാനമന്ത്രിയാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാൻ വീണ്ടും വെടിവെയ്പ്പ് നടത്തി. ജമ്മു കശ്മീരിലെ അഖ്നൂറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് പാക് സേന വെടിയുതിർത്തത്.
Post Your Comments