കശ്മീര്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ഭീകരര്‍ വനത്തിനകത്തു നിന്ന് വെടിവെക്കുകയായിരുന്നു. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മിന്നലാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത തുടരവെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
Post Your Comments