കൊളംബോ : ഇസ്ലാമാബാദില് നടക്കേണ്ട സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. ഇതോടെ ഉച്ചകോടിയില്‍നിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, ഭൂട്ടാന് എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു. ഇന്ത്യയ്ക്കു പിന്നാലെ അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, ഭൂട്ടാന് എന്നിവയും പിന്മാറിയതോടെ നവംബറില്‍ ഇസ്ലാമാബാദില് നടക്കേണ്ട സാര്‍ക് ഉച്ചകോടി അനിശ്ചിതത്വത്തിലായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ നേപ്പാളിനെ അറിയിച്ചതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും പിന്മാറ്റം പ്രഖ്യാപിച്ചത്. എട്ട് അംഗങ്ങളാണു സാര്‍ക്കിലുള്ളത്.
ഇസ്ലാമാബാദിലെ നിലവിലെ സ്ഥിതി സമ്മേളനം നടത്താന്‍ അനുയോജ്യമല്ല. പ്രാദേശിക സഹകരണത്തോടൊപ്പം സമാധാനവും സുരക്ഷയും ഉറപ്പുവരുത്തിയാല്‍ മാത്രമേ സമ്മേളനത്തിന്റെ പ്രയോജനം ദക്ഷണേഷ്യയിലെ ജനങ്ങള്‍ക്ക് ലഭിക്കൂ. സാര്‍ക്കിന്റെ സ്ഥാപക അംഗമെന്ന നിലയ്ക്ക് പ്രദേശിക സഹകരണത്തിലാണ് ശ്രീലങ്ക വിശ്വസിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments