കഞ്ചാവു വളര്‍ത്തുന്ന കന്യാസ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ,കേള്‍ക്കുമ്പോള്‍ അസ്വഭാവികത തോന്നുമെങ്കിലും സംഭവം സത്യമാണ്.കാലിഫോര്‍ണിയയിലെ മെര്‍സിഡ് സ്വദേശികളായ സിസ്റ്റര്‍ കെയിറ്റും സിസ്റ്റര്‍ ഡെഴ്‌സിയുമാണ് വീട്ടില്‍ കഞ്ചാവു വളര്‍ത്തുന്നത്.പേരില്‍ സിസ്റ്റര്‍ എന്നുണ്ടെങ്കിലും ഏതെങ്കിലും കൃസ്തീയ സഭയിലെ അംഗങ്ങളോ മറ്റ് വിശ്വാസരീതി പിന്തുടരുന്നവരോ അല്ല ഇവർ.സിസ്റ്റേഴ്‌സ് ഓഫ് ദ വാലി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കഞ്ചാവിന്റെ വിവിധയിനങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്.
ഔഷധ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് വളര്‍ത്തുന്നത് കാലിഫോര്‍ണിയയില്‍ നിയമപരമായി അനുവദനീയമാണ്.ഈ സാധ്യത ഉപയോഗിച്ചാണ് സിസ്റ്റര്‍ കെയ്റ്റും സിസ്റ്റര്‍ ഡെഴ്‌സിയും കഞ്ചാവ് വളര്‍ത്തുന്നത്. വിളവെടുത്ത കഞ്ചാവ് ഔഷധരൂപത്തിലാക്കിയ ശേഷം ഓണ്‍ലൈന്‍ വഴിയാണ് ഇവർ വിൽപ്പന നടത്തുന്നത്.സഹനം സാധാരണമാണെന്നും അത് ജീവിതത്തിന്റെ ഭാഗമാണെന്ന വിശ്വാസത്തോട് ഞങ്ങള്‍ക്കു യോജിപ്പില്ലയെന്നും വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിസ്റ്റര്‍ കെയ്റ്റും സിസ്റ്റര്‍ ഡെഴ്‌സിയും പറയുന്നു.
Post Your Comments