ന്യൂഡൽഹി : പ്രൊവിഡന്റ് ഫണ്ടിന്റെയും മറ്റ് ചെറുകിട നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറച്ചു. 8.1 ശതമാനമായിരുന്ന പലിശ 8 ശതമാനമായി കുറയും. കിസാന്‍ വികാസ് പത്ര, സുകന്യസമൃദ്ധി നിക്ഷേപം എന്നിവയുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്.
കിസാൻ പത്രയുടെ പലിശ 7.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനവും, സുകന്യസമൃദ്ധി നിക്ഷേപ പദ്ധതിയുടെ പലിശ 8.6 ശതമാനത്തില്‍ നിന്ന് 8.5 ശതമാനവുമാക്കി കുറച്ചിട്ടുണ്ട്. തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന തുകയുടെ പരിധി പത്തുശതമാനമാക്കി വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിനും, അഞ്ച് വര്‍ഷക്കാലാവധിയുള്ള നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെയും പലിശ യഥാക്രമം 8.5 ശതമാനമായും 8 ശതമാനമായും കുറച്ചിട്ടുണ്ട്.
Post Your Comments