India

പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം; നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി

കൊല്‍ക്കത്ത: നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഖാദര്‍ ഖാന്‍ എന്ന യുവാവാണ് ഡല്‍ഹി പൊലീസിന്റെയും കൊല്‍ക്കത്ത പൊലീസിന്റെയും വലയില്‍ കുരുങ്ങിയത്.

രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയെ പാര്‍ക്ക് സ്ട്രീറ്റിലെ നിശാ ക്ലബില്‍ നിന്നും വീട്ടിലെത്തിക്കാമെന്ന് ധരിപ്പിച്ച് ഒപ്പം കൂട്ടുകയായിരുന്നു. ഇതിനിടെ ഒരു സംഘം പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. 2012 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. കേസ് നടക്കുമ്പോള്‍ ഒളിവില്‍ പോയ പ്രതി കുടുംബത്തെ ബന്ധപ്പെടുന്നുവെന്ന വിവരം ലഭിച്ചതാണ് പിടികൂടാന്‍ സഹായകമായത്.

അവരുടെ നമ്പറുകള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. വ്യാജ പേരില്‍ ഗാസിയാബാദിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുകയായിരുന്നു പ്രതി. കേസിലെ മൂന്നു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പത്തുവര്‍ഷത്തെ കഠിന തടവും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button