NewsInternational

പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് യു.എ.ഇയില്‍ വന്‍ സ്വീകാര്യം : യു.എ.ഇയില്‍ ഇന്ത്യന്‍ നിക്ഷേപം 5000 കോടി ഡോളര്‍

ഷാര്‍ജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക്-ഇന്‍ ഇന്ത്യ പദ്ധതി വെറുതെയായില്ലെന്ന് യു.എ.ഇയില്‍ നിന്ന് റിപ്പോര്‍ട്ട് യു.എ.ഇ.യില്‍ ഇന്ത്യക്കാര്‍ക്ക് 5000 കോടി ഡോളറിന്റെ നിക്ഷേപമുള്ളതായി ഷാര്‍ജ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ (ഷാര്‍ജ എഫ്ഡിഐ ഫോറം 2016) ഇന്ത്യന്‍ പ്രതിനിധികള്‍ അറിയിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേയ്ക്ക് നിക്ഷേപമിറക്കാന്‍ യുവസംരഭകര്‍ മുന്നോട്ട് വന്നതായും ഇവര്‍ അറിയിച്ചു. . ഷാര്‍ജ ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്ന 15,000 കമ്പനികളില്‍ ഏഴായിരത്തോളം കമ്പനികളും ഇന്ത്യന്‍ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നാലുവര്‍ഷത്തിനിടെ 2000 കോടി ഡോളറിന്റെ നിക്ഷേപമുണ്ടായതായും ചൂണ്ടിക്കാട്ടി.

യു.എ.ഇയിലെ 26 ലക്ഷത്തോളം ഇന്ത്യക്കാരില്‍ മൂന്നുലക്ഷത്തോളം പേരും വ്യവസായ സംരംഭകരാണ്. ഇവരുടെ എണ്ണം ഉയരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും ചരിത്രപരമായ ബന്ധവുമാണ് ഇതിനു കാരണം. മാത്രമല്ല പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേയ്ക്ക് നിക്ഷേപമിറക്കുന്നതിന് യുവസംരഭകരോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുവെച്ചാണ് ഇന്ത്യക്കാര്‍ യു.എ.ഇ യെ തങ്ങളുടെ നിക്ഷേപ രാഷ്ട്രമായി കണ്ടതെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ അറിയിച്ചു.
മികച്ച തുറമുഖങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇന്ത്യയുടെയും യു.എ.ഇയുടെയും വ്യാപാര-വാണിജ്യമേഖലയ്ക്കു കരുത്തേകുന്നതായും ഇവര്‍ ചൂണ്ടികാണിച്ചു.
ദുബായ് ഇന്റര്‍നെറ്റ്‌സിറ്റി, ജബല്‍അലി, ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഹംറിയ ഫ്രീസോണ്‍ തുടങ്ങിയ മേഖലകള്‍ ഒട്ടേറെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരങ്ങളൊരുക്കുന്നുണ്ട്.

ഷാര്‍ജയില്‍ വ്യവസായ മുന്നേറ്റം ലക്ഷ്യമിട്ടു സംഘടിപ്പിച്ച ഫോറത്തില്‍ ഇതരമേഖലകളില്‍നിന്നുള്ള നിക്ഷേപകരും പങ്കെടുത്തു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button