കൊല്‍ക്കത്ത: ടെസ്റ്റില്‍ റാങ്കിംഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ. ഈഡന്‍സ് ഗാര്‍ഡനില്‍ ന്യൂസിലാന്റിനെതിരെ രണ്ടാം അങ്കത്തിനിറങ്ങുകയാണ് ഇന്ത്യ. പാകിസ്താനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ കിട്ടിയ അവസരം ഇന്ത്യന്‍ ക്രിക്കറ്റ് പോരാളികള്‍ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാണ്.
ആദ്യ ടെസ്റ്റില്‍ 197 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും പ്രതീക്ഷത്തോടെയാണ് ഇറങ്ങുന്നത്. പരുക്കേറ്റ് പുറത്ത് പോയ ലോകേഷ് രാഹുലിന് പകരം ടീമിലെത്തിയ ഗൗതം ഗംഭീര്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ ആദ്യ ഇലവനില്‍ ഗംഭീറിനു പകരം ശിഖര്‍ ധവാനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
കിവിയെ തോൽപ്പിച്ച അശ്വിനും ജഡേജയും തന്നെയായിരിക്കും ഇന്ത്യയുടെ കരുത്ത്. നാലു ബൗളര്‍മാരുമായാണ് കാണ്‍പൂരില്‍ ഇന്ത്യയിറങ്ങിയത്. മൂന്നാം ദിനം മുതല്‍ സ്പിന്നിന് അനുകൂലമാകുന്ന പിച്ചില്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയെയും ഉള്‍പ്പെടുത്തിയേക്കും. വിരലിന് പരുക്കേറ്റ അശ്വിന്‍ കളിക്കുമോ എന്നുറപ്പില്ല. അങ്ങനെയെങ്കില്‍ ജയന്ത് യാദവ് ടീമിലിടം നേടിയേക്കും.
ഇന്ത്യന്‍ മണ്ണില്‍ കളിച്ച 12 ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. സ്വന്തം നാട്ടിലെ ഇന്ത്യയുടെ ഇരുന്നൂറ്റിയമ്പതാം ടെസ്റ്റ് എന്ന ചരിത്ര നിമിഷത്തിന് കൂടിയാണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുക.
Post Your Comments