ഇന്ത്യന്‍ ഉപയോക്താക്കൾക്കായി ഓഫ് ലൈന്‍ വീഡിയോകള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ യൂട്യൂബ് ആപ്ലിക്കേഷനുമായി ഗൂഗിള്‍. ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് എത്തിയിരിക്കുന്നത്.
വീഡിയോ പ്ലേ ചെയ്യുന്നതിന് മുന്നോടിയായി തന്നെ പ്രിവ്യൂവും വീഡിയോയുടെ സൈസ് എത്ര എംബിയാണെന്ന വിവരവും ഉപയോക്താവിന് ലഭ്യമാകുമെന്നാണ് പുതിയ ആപ്ലിക്കേഷന്റെ ഒരു സവിശേഷത. വീഡിയോയുടെ വിവിധ ഭാഗങ്ങളുടെ ചെറിയ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്രിവ്യൂ.ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ വീഡിയോ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും ഇതിലൂടെ കഴിയും.
Post Your Comments