India

അനുജത്തിയെ കണ്ടപ്പോള്‍ ഭര്‍ത്താവിന് തന്നെ വേണ്ടാതായെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍

ഹൈദരാബാദ്: ഭാര്യയുടെ സുന്ദരിയായ അനുജത്തിയെ കണ്ട് ടെക്കിയായ ഭര്‍ത്താവ് ഭാര്യയെ മറന്നു. ഭര്‍ത്താവിന് തന്നെ വേണ്ടാതായെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിലെത്തി. ഹൈദരാബാദിലെ ടെക്കിയാണ് ഭാര്യയോട് ഇങ്ങനെ കാണിച്ചത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശിവ് ശങ്കറിനെതിരെയാണ് ഭാര്യ പൂര്‍ണജ്യോതി പരാതി നല്‍കിയത്. പൂര്‍ണജ്യോതിയെ നിരീക്ഷിക്കാന്‍ ശിവ്ശങ്കര്‍ സിസിടിവി ക്യാമറ സ്ഥാപിച്ചെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം പൂര്‍ണജ്യോതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഭര്‍ത്താവ് മനസ്സിലാക്കുകയായിരുന്നു.

തുടര്‍ന്ന് പൂര്‍ണജ്യോതിയുടെ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു നടക്കില്ലെന്ന് കുടുംബം അറിയിച്ചതോടെ 10 ലക്ഷം രൂപ നല്‍കാന്‍ ശിവ്ശങ്കര്‍ ആവശ്യപ്പെട്ടു. സ്ത്രീധനമായിട്ടാണ് പണം ആവശ്യപ്പെട്ടത്. പണം നല്‍കാതെ വന്നപ്പോള്‍ ഭാര്യയെ ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങി. ഫോണ്‍ പോലും നല്‍കാതെയായി.

പീഡനം സഹിക്കവയ്യാതെയാണ് പൂര്‍ണജ്യോതി പൊലീസിനെ സമീപിച്ചത്. സെന്‍ട്രല്‍ ക്രൈം സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവ ശങ്കറിനെതിരെ കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button