ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയെന്നുള്ള വാര്‍ത്ത തെറ്റെന്ന് പാക് സൈന്യം. ഇന്ത്യയുടെ മിന്നലാക്രമണം വെറും കെട്ടുക്കഥയാണെന്ന് പാക് വ്യക്തമാക്കുന്നു. അതിര്‍ത്തിയിലുണ്ടാവുന്ന വെടിവയ്പിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു.
മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പാക് സൈന്യം പറയുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴുണ്ടായത് ഇരു സൈന്യങ്ങളും തമ്മിലുള്ള വെടിവയ്പാണ്. ഇത് എന്നും സംഭവിക്കുന്നതുപോലെ തന്നെ. അതിനെ മിന്നലാക്രമണം എന്ന് പറയേണ്ടതില്ലെന്ന് പാക് സൈന്യം ആരോപിക്കുന്നു. ഇത് ഇന്ത്യയുടെ വിലകുറഞ്ഞ ശ്രമമാണെന്നും ഇവര്‍ പറയുന്നു.
ഇന്ത്യ വെടിയുതിര്‍ത്തപ്പോള്‍, പാകിസ്ഥാനും പ്രത്യാക്രമണം നടത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി. മിന്നലാക്രമണം ഉണ്ടായാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും പാക് സൈന്യം വ്യക്തമാക്കുന്നു.
Post Your Comments