India

പാക് തീരത്ത് വന്‍ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ

പാക് തീരത്ത് വന്‍ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. അറേബ്യന്‍ കടലില്‍ നടക്കുന്ന നാവികാഭ്യാസത്തിനു ഡിഫന്‍സ് ഓഫ് ഗുജറാത്ത് എക്‌സൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. 36 യുദ്ധകപ്പലുകളും നിരവധി അന്തര്‍വാഹിനികളും നാവികാഭ്യാസത്തിനെത്തും. രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നാവികാഭ്യാസമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനങ്ങളും യുദ്ധകപ്പലുകളും അന്തര്‍വാഹിനികളും ഈ സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.

നാവികാഭ്യാസംത്തില്‍ ഇന്ത്യന്‍ വ്യോമസേനയും ചേരും. വ്യോമസേനയുടെ പോര്‍വിമാനങ്ങളായ ജാഗ്വര്‍, സുഖോയ്-30 എംകെഐ, ആളില്ലാ വിമാനങ്ങള്‍ എല്ലാം നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാന്റെ കടല്‍ കടന്നുള്ള എല്ലാ നീക്കങ്ങള്‍ക്കും തടിയിടാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കടലിലെ പാകിസ്ഥാന്റെ പ്രധാന കച്ചവട വഴിയിലാണ് ഇന്ത്യ നാവികാഭ്യാസം നടത്തുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാന്റെ കടല്‍ വഴികളെല്ലാം വരും ദിവസങ്ങളില്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നാണ് അറിയുന്നത്. കടല്‍ കടന്നുള്ള ആക്രമങ്ങളെ നേരിടാന്‍ യുദ്ധകപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യ സജ്ജമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button