ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ഉടന്‍ പുറത്തുവിടുമെന്ന് വിവരം. പുറത്തുവിടുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, വൈകാതെ അതുണ്ടാകും. ആക്രമണത്തിന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ അഭിമാനമായി മാറിയ സൈനികരുടെ ആക്രമണം ഉടന്‍ കാണാന്‍ സാധിക്കുന്നതായിരിക്കും. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ക്കുന്ന വീഡിയോയാണ് പകര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ആക്രമണം അപ്രതീക്ഷിതമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നാശമൊന്നും ഉണ്ടായിട്ടില്ല.
പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്. സൂര്യോദയത്തിനു മുന്‍പാകെ സൈനികര്‍ തിരികെയെത്തിയിരുന്നു. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഏഴ് ലോഞ്ച് പാഡുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇതില്‍ ഓരോന്നിലും പത്തു തീവ്രവാദികള്‍ വീതം ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
Post Your Comments