KeralaNews

ബഹ്‌റൈന്‍ രാജകുമാരന്‍ കേരളത്തില്‍

തിരുവനന്തപുരം: ബഹ്‌റൈന്‍ രാജകുമാരനും കോര്‍ട്ട് പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫാ ബിന്‍ ദൈജ് അല്‍ ഖലീഫ കേരളത്തിലെത്തി. താജ് വിവാന്തയില്‍ നടക്കുന്ന ബഹ്‌റൈന്‍-കേരള സമ്മിറ്റില്‍ പങ്കെടുക്കാനാണു ബഹ്‌റൈന്‍ രാജകുമാരന്‍ കേരളത്തിലെത്തിയത്. ബഹ്‌റൈന്‍ റിട്ടേണീസ് ആന്‍ഡ് റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. വനം മന്ത്രി കെ രാജു, ഡോ. ശശി തരൂര്‍ എംപി, കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ഇ ഇസ്മായില്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പ്രമുഖ വ്യവസായികളായ ഡോ. വര്‍ഗീസ് കുര്യന്‍, പത്മശ്രീ ഡോ. രവിപിള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button