ന്യൂയോര്‍ക്ക് : കിടക്കയില്‍ കിടക്കുന്ന മകന്റെ മൃതദേഹം അമ്മ കണ്ടത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ എന്ന നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകന് 49 വയസ്സ് തികയുന്ന ദിവസത്തിലാണ് അമ്മ തന്റെ മകന് ലൂയിസ് അതേ വീട്ടില്‍ 20 വര്‍ഷമായി മരിച്ച് കിടക്കുകയാണെന്ന് അറിഞ്ഞത്.
ജീന്‍സും ഷര്‍ട്ടും സോക്സും ധരിച്ച് കിടക്കയില്‍ കിടക്കുന്ന ലൂയിസിനെയാണ് ബന്ധുവായ സ്ത്രീ കണ്ടത്. അമ്മയെ ചോദ്യം ചെയ്തതില്‍ നിന്നും മകന് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും പോയ കാര്യം മാത്രമാണ് വ്യക്തമായി അറിയാന്‍ സാധിച്ചത്. അതേ വീട്ടിലെ മുറിയില്‍ മകന്റെ മൃതദേഹമുണ്ടായിരുന്ന കാര്യം 20 വര്‍ഷമായി ആ അമ്മ അറിഞ്ഞിട്ടില്ല. 20 വര്‍ഷമായിട്ടും അഴുകാതെ കിടക്കുന്ന മൃതദേഹമാണ് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ചത്. മൃതദേഹം അഴുകാത്തതിനാലാണ് ലൂയിസിന്റെ അമ്മയും മകന് മരിച്ച വിവരം ഇത്രയും വര്‍ഷമായിട്ടും അറിയാഞ്ഞത്.
Post Your Comments