NewsIndia

നുഴഞ്ഞുകയറ്റക്കാരെ കാലപുരിക്കയയ്ക്കാന്‍ അതിര്‍ത്തിയില്‍ ലേസര്‍ സാങ്കേതിക വിദ്യയുമായി ഇന്ത്യ!

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റവും പാകിസ്ഥാന്‍റെ വിവിധ തരത്തിലുള്ള അക്രമങ്ങളെയും നേരിടാൻ ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനമായി. ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റുന്നത്. ഇതേ ആനുകൂല്യം, ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുന്ന പാക് സൈനികരും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇവ തടയാനാണ് നീതി ആയോഗ് പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുന്നത്. ലേസർ സാങ്കേതികവിദ്യ ഉപയോഗം നീതി ആയോഗിന്‍റെ ദർശനരേഖയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

വിദേശ രാജ്യങ്ങളിൽ ലേസർ സാങ്കേതികവിദ്യയെ കുറിച്ച് ഏറെ ഗവേഷണം നടന്നു വരുന്നു. പ്രതിരോധ മേഖലയിലെ ചെലവ് കുറയ്ക്കാനും ആൾനാശം ഒഴിവാക്കാനും ലേസർ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് പ്രതീക്ഷ.

അക്രമിയെ കണ്ടെത്താനും പിന്തുടർന്ന് വകവരുത്താനും ലേസർ സാങ്കേതികവിദ്യ ഉപകരിക്കും. ആയുധങ്ങളിൽ ഘടിപ്പിക്കുന്ന സെൻസറുകൾ ആണ് അക്രമിയെ പിന്തുടരാൻ സഹായിക്കുന്നത്. അക്രമി ബങ്കറിൽ ഒളിച്ചാലും രക്ഷയില്ല എന്നർത്ഥം. യുദ്ധവിമാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ലോക്ക്, ആം ആന്റ് ഷൂട്ട് രീതിയാകും സ്നൈപ്പര്‍ തോക്കുകളും മറ്റും ഉപയോഗിക്കുക എന്നാണ് വിവരം.

shortlink

Post Your Comments


Back to top button