ജോര്‍ജിയ: ചാനല്‍ ചര്‍ച്ചകള്‍ക്കിടെയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍, ചര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല് നടന്നാലോ. അവതാരകയ്ക്കുപോലും നിയന്ത്രിക്കാന്‍ പറ്റാതായ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ജോര്‍ജിയയിലാണ് സംഭവം. തല്ല് ലൈവായി കാണിച്ച് ചാനല്‍ റേറ്റിങും നേടി.
എതിര്‍വാദക്കാരന്റെ പ്രസ്താവനകളോട് യോജിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് തല്ല് നടന്നത്. രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രാഷ്ട്രീയ സംവാദത്തിനിടയിലാണ് സംഭവം. അവതാരകയെ പോലും തള്ളി മാറ്റി കൊണ്ട് ചര്‍ച്ചയ് ക്കെത്തിയവര്‍ തമ്മില്‍ കൂട്ടത്തല്ലായി. യൂണിയന്‍ ഓഫ് ഇന്‍ഡസ്ട്രിയലിസ്റ്റ് സ്ഥാനാര്‍ത്ഥി സസ അഗ്ലാഡ്സ് ചര്‍ച്ചയ്ക്കിടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇറക്ലി ഗ്ലോട്ടിയുടെ ദേഹത്തേക്ക് വെള്ളം നിറച്ച ഗ്ലാസ് വലിച്ചെറിയുകയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളായ ഇരുവരും റഷ്യയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്. ജോര്‍ജിയയില്‍ ഒക്ടോബര്‍ എട്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രമുഖ ടെലിവിഷന്‍ സംവാദ പരിപാടിയിലേക്ക് ഇരു രാഷ്ട്രീയ നേതാക്കളേയും ക്ഷണിച്ചത്.
Post Your Comments