പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍ , സിങ്ക്, അയൺ , ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം. ചിലര്‍ക്ക് പാലിലെ ലാക്ടോസ് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിന് നല്ലൊരു പരിഹാരമാണ് മോര്.
കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് മോര്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മോര് നല്ലതാണ് . ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇതിന് കഴിയും.
പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാല്‍ കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക് തൈരോ മോരോ സംഭരമോ നല്‍കാം.
Post Your Comments