തിരുവനന്തപുരം● നാളെ തിരുവനന്തപുരം ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മറ്റു ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തുടങ്ങിവച്ച സ്വാശ്രയ സമരം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments