
ന്യൂഡല്‍ഹി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പു വീണ്ടും വിവാദത്തില്‍. ഇത്തവണയും സ്ത്രീ വിഷയത്തില്‍ തന്നെയാണ് ആശാറാമിനെതിരെയുള്ള ആരോപണം. നഴ്‌സിന്റെ കവിളിനെ കശ്മീരി ആപ്പിളിനോട് ഉപമിച്ചതാണ് പുലിവാലായത്.
പരിശോധനകള്‍ക്കായി എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ച സമയത്ത് ബ്രഡും വെണ്ണയുമായി എത്തിയ നഴ്‌സിനെയാണ് ഇത്തരത്തില്‍ ഉപമിച്ചത്. അവരുടെ കവിളുകള്‍ കാശ്മീരി ആപ്പിള്‍ പോലെയാണെന്നാണ് ആശാറാം പറഞ്ഞത്.
സ്ത്രീകള്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങള്‍ പലപ്പോഴും ആശാറാമിനെ വിവാദത്തിലാക്കിയിട്ടുണ്ട്.പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഇയാളെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിച്ചത്.
Post Your Comments