NewsTechnology

എല്ലാവരും കാത്തിരുന്ന ഒരു ഫീച്ചര്‍ വാട്ട്സാപ്പില്‍!

വാട്ട്സാപ്പിൽ പുതിയായി ഒരു ഫീച്ചർ കൂടി. ഇനി മുതൽ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് അറിയാൻ സാധിക്കും. ഇതിനായി ആദ്യം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണം. വാട്ട്സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്. പക്ഷെ ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കില്ല. അതുകൊണ്ട് തന്നെ ഉപയോക്താവിന്റെ സ്വന്തം റിസ്കിൽ ഗൂഗിളില്‍ സര്‍ച്ച്‌ വഴി കണ്ടുപിടിക്കേണ്ടി വരും.

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം അതിൽ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക. തുടർന്ന് ഹോം സ്ക്രീനില്‍ കാണുന്ന ‘സ്കാന്‍ ബട്ടണ്‍’ അമര്‍ത്തണം.അൽപസമയത്തിനു ശേഷം കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാൻ സാധിക്കും. പക്ഷെ ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുക്കും.ഈ ആപ്ലിക്കേഷന് ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button