ബാഗ്ദാദ്: ഐ.എസ് താവളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വന്തം പ്രവര്‍ത്തകരെ ഐ.എസ് ഭീകരര്‍ അതിക്രൂരമായി കൊലപ്പെടുത്തി. ആറു ഭീകരരെയാണ് ബുള്‍ഡോസര്‍ കയറ്റിക്കൊന്നത്. ഇറാഖിലെ ഷാര്‍ഖത് സിറ്റിയിലെ പാളയത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീകരരാണ് ഐ.എസിന്റെ ക്രൂരതയ്ക്കിരയായത്. അടുത്തിടെ ഷാര്‍ഖത് സിറ്റി ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രക്ഷപ്പെട്ട ഭീകരര്‍ക്ക് ഐ.എസ് വധശിക്ഷ നടപ്പാക്കിയത്.
ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ഐ.എസ് വധശിക്ഷ നടപ്പാക്കിയത്. സൈന്യത്തിന്റെ പിടിയിലാകാതെ രക്ഷപ്പെടാന്‍ സ്ത്രീവേഷം കെട്ടി നടന്നിരുന്ന ഒരു ഐ.എസ് നേതാവിനെ കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയിരുന്നു. ഷാര്‍ഖതിലെ ഐ.എസ് ഭരണകൂടത്തിന്റെ തലവനായിരുന്ന അബു ഒമര്‍ അസഫിയാണ് സൈന്യത്തിന്റെ പിടിയിലായത്. ഇതിനു ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. 2014 മുതല്‍ ഷാര്‍ഖതിലെ ഭരണത്തലവനാണ് അബു ഒമര്‍.
അബു ഒമറിനെ പിടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന മെമ്മറി സ്റ്റിക്കില്‍ നിന്ന് ഭീകരരുടെ പേരും വിളിപ്പേരും അടക്കം പ്രധാന ഭീകരരുടെ വിവരങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വീടുകള്‍ കത്തിക്കാന്‍ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കുന്നതും മറ്റും എല്ലാം മെമ്മറി സ്റ്റിക്കിലുണ്ട്.
Post Your Comments