India

ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍. ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അക്രമിയുടെ പേരും മറ്റ് വിവരങ്ങളും ഇന്ത്യ പുറത്ത് വിട്ടു. പാകിസ്ഥാനിലെ മുസഫാബാദ് സ്വദേശിയാണ് ഭീകരനെന്ന് വ്യക്തമായിട്ടുണ്ട്. ഹഫീസ് എന്നാണ് ഇയാളുടെ പേര്. അക്രമിയെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ കൃത്യമായ പ്രതികരണം ലഭ്യമല്ല. ഉറിയില്‍ ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണ് ആക്രണമെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button