ചണ്ഡിഗഢ്; പത്താന്‍കോട്ടെ വ്യോമ താവളത്തിനു സമീപം ഭീകരരെ കണ്ടെത്തിയെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. പഞ്ചാബ് – ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈനിക വേഷത്തില്‍ നാലുപേരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
പത്താന്‍കോട്ട് – ഹിമാചല്‍ അതിര്‍ത്തിയിലെ ചക്കിഖഡ്ഡിലാണ് ഇവരെ കണ്ടെത്തിയതെന്നു വിവരം നല്‍കിയ സ്ത്രീ അറിയിച്ചത്. ഉടന്‍തന്നെ ഇക്കാര്യം ഹിമാചല്‍ പ്രദേശ് അധികൃതരെ അറിയിച്ചെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.അതേസമയം, തിരച്ചിലില്‍ കുറ്റിക്കാട്ടില്‍നിന്ന് സൈനിക വേഷങ്ങളും തൊപ്പിയും ബെല്‍റ്റും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments