NewsInternational

ഇന്ത്യക്ക് ചൈനയുടെ ഭീഷണി

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ വീണ്ടും ചൈനീസ് കടന്നു കയറ്റം.ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 45 കിലോമീറ്റര്‍ ഉള്ളില്‍ കയറി താത്കാലിക ഷെഡ്കളും നിര്‍മ്മിച്ചു.

ഈ മാസം ആദ്യമാണ് സംഭവം. നിയന്ത്രണ രേഖയില്‍ നിന്നും 45 കിലോമീറ്റര്‍ ഇന്ത്യന്‍ ഭാഗത്തേയ്ക്ക് 40 ല്‍ അധികം ചൈനീസ് സൈനികരാണ് കടന്നു കയറിയത്. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സെപ്റ്റംബര്‍ ഒമ്പതിന് ചൈനയുടെ കടന്ന് കയറ്റം ശ്രദ്ധയില്‍ പെട്ടത്.
ഇരു സൈന്യവും നടത്തിയ ഫ്‌ളാഗ് മീറ്റിംഗിനെ തുടര്‍ന്നാണ് ചൈനീസ് സേന പിന്‍വാങ്ങിയത്. പ്രദേശം ചൈനയുടേതെന്ന അവകാശവാദമാണ് അവര്‍ ഉന്നയിച്ചത്.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ചൈനീസ് സേന ഈ മേഖലയില്‍ കടന്നു കയറാറുണ്ട്. ഇതൊഴിവാകാന്‍ ഒക്ടോബര്‍ ഒന്നിന് ഇരു സേനകളും തമ്മില്‍ ഫ്‌ളാഗ് മീറ്റിംഗ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button