ബെയ്ജിങ്: ഇന്ത്യയുമായി ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന വാദവുമായി ചൈന.വിദേശത്തുനിന്ന് ആക്രമണമുണ്ടായാൽ പാക്കിസ്ഥാനു പൂർണ പിന്തുണ നൽകുമെന്നു ലഹോറിലെ ചൈനീസ് കോൺസൽ ജനറൽ യു ബോരൻ അറിയിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.ഇതിന് മറുപടിയായിട്ടാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാൻ അവകാശപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തെപ്പറ്റി അറിയില്ലെന്ന് പുതുതായി നിയമിതനായ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് സുഹാങ് പറഞ്ഞു.ഇന്ത്യ- പാക് വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണെന്നും പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചൈന വ്യക്തമാക്കുകയുണ്ടായി.കശ്മീർ വിഷയം വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണ്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് സുഹാങ് വ്യക്തമാക്കി.
Post Your Comments