Kerala

ഒടുവില്‍ വിഎസിന് നിയമസഭയുടെ മൂന്നാംനിലയില്‍ മുറി അനുവദിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന നേതാവെന്ന് പരിഗണനപോലും നല്‍കുന്നില്ലെന്നും നിയമസഭയില്‍ വിശ്രമിക്കാന്‍ ഇടമില്ലെന്നും പറഞ്ഞ് വിഎസ് അച്യുതാനന്ദന്‍ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. ഒടുവില്‍ വിഎസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. നിയമസഭയുടെ മൂന്നാംനിലയില്‍ വിഎസിന് പ്രത്യേക മുറിയുമായി.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്നാവശ്യം വിഎസ് അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഈ ആവശ്യം തള്ളുകയാണുണ്ടായത്. സെക്രട്ടറിയേറ്റിലെ പുതിയ അനക്‌സ് മന്ദിരത്തില്‍ തനിക്ക് ഓഫീസ് വേണമെന്നാണ് വിഎസ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button