ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസയറിയിച്ചത്. സുഷമ സ്വരാജിന്റേത് രാജ്യാന്തര പ്രശ്‌നങ്ങളിന്മേലുള്ള ഉറച്ച ശബ്ദമാണെന്നു മോദി പറഞ്ഞു. കശ്മീര്‍ വിഷയം മാത്രമുന്നയിച്ചു പ്രസംഗിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായിരുന്നു സുഷമയുടെ പ്രസംഗം. പാകിസ്ഥാന്റെ പേരെടുത്തു പറഞ്ഞ സുഷമ, കശ്മീര്‍ ഇന്ത്യയുടേതാണെന്നും അതു സ്വപ്നം കാണുക പോലും വേണ്ടെന്നും പറഞ്ഞു. കശ്മീര്‍ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല. പാകിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ചൂണ്ടിക്കാട്ടി.
Post Your Comments