Kerala

വീണ്ടും സെല്‍ഫി ദുരന്തം ; യുവാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം : വീണ്ടും ഒരു സെല്‍ഫി ദുരന്തം റിപ്പോര്‍ട്ട് ചെയ്തു. പൊന്മുടി സന്ദര്‍ശിക്കാനെത്തിയ യുവാവാണ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് അപകടം സംഭവിച്ചത്. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ്(19)ആണ് പരിക്കു പറ്റിയത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്കാണ് പരിക്കുപറ്റിയത്. ഗുരുതരാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് ടൂറിസം വകുപ്പും പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പൊന്മുടി ഹില്‍സ്‌റ്റേഷന്‍ കര്‍ശനമായ നിര്‍ദേശങ്ങളോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. അതിനിടയിലാണ് അപകടം റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button