ന്യൂഡല്‍ഹി: അല്‍ഷിമേഴ്‌സ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നൂറിലധികം മരുന്നുകളുടെ വില പത്ത് ശതമാനം കൂടുന്നു. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് വില വര്‍ദ്ധന നടപ്പിലാക്കിയത്.. മരുന്ന് കമ്പനികള്‍ വില കൂട്ടുന്നത് ദേശീയ ഔഷധനിര്‍മ്മാണ വില നിയന്ത്രണ അതോറിറ്റി തടഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് അവശ്യമരുന്നുകളുടെ വില കൂട്ടാന്‍ കേന്ദ്രം അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം അവസാനം അവശ്യമരുന്നുകളുടെ പട്ടിക വിപുലമാക്കിയപ്പോള്‍ ഒഴിവാക്കിയ മരുന്നുകളുടെ വില കൂട്ടാനാണ് അനുമതി നല്‍കിയത്. പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മരുന്നുകള്‍ക്ക് പകരം മരുന്ന് ലഭ്യമായതിനാല്‍ വില കൂട്ടുന്നത് രോഗികളെ ബാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കൂടിയ വിലയുള്ള മരുന്നുകള്‍ വില്‍ക്കാന്‍ കമ്പനികള്‍ ഡോക്ടര്‍മാര്‍ മുഖേന സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍ കൂടുതല്‍ മരുന്നുകള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന സാധാരണ മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments