KeralaNews

‘എന്തിരനെ’ വെല്ലുന്ന രീതിയിൽ എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി

തിരുവനന്തപുരം: ആരോഗ്യസർവകലാശാല നടത്തുന്ന എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി വിവരം. എംബിബിഎസ് പരീക്ഷയുടെ ജനറല്‍ മെഡിസിന്‍ പേപ്പറിൽ തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി നടന്നത്. വയര്‍ലെസ് ബ്ളൂടൂത്ത് ചെവിയില്‍ ഘടിപ്പിച്ചെത്തിയ വിദ്യാർത്ഥികൾ ഇത് വഴി ചോദ്യം പറഞ്ഞുകൊടുത്ത് ഉത്തരങ്ങൾ എഴുതുകയാണ് ചെയ്തത്.

കൂടാതെ രഹസ്യമായി ഹാളിൽ കയറ്റുന്ന മൊബൈൽ ഉപയോഗിച്ചും കോപ്പിയടി നടന്നതായി കണ്ടെത്തി. കോപ്പിയടിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ എംകെസി നായര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button