തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി യൂത്ത് കോണ്‍ഗ്രസിലേയ്ക്കും വ്യാപിക്കുന്നുവെന്നതിന് തെളിവ്. രാഷ്ട്രീയപകപ്പൊക്കലിന് വേണ്ടി മൊബൈല്‍ ഫോണ്‍ മോഷണവും പൊലീസ് കേസ് അന്വേഷണവും. തൃശൂരിലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം യദു കൃഷ്ണ ജോഷിയാണ് തന്റെ ഫോണ്‍
മോഷ്ടിച്ചുവെന്നാരോപിച്ച് മുന്‍ കെ.എസ്.യു ജില്ലാപ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ഫോണ്‍ മോഷണം പോയ സംഭവത്തില്‍ കെ.എസ്.യു മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ശോഭ സുബിനെതിരെ യദു കൃഷ്ണ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഗ്രൂപ്പ് കളിയാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആരോപണം. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗമാണ് ശോഭ സുബിന്. തന്റെ വീട്ടില്‍ കയറി ഫോണ്‍ മോഷ്ടിച്ചയാളുടെ ലക്ഷ്യം പണമല്ലെന്നും കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിന്റെ വിവരങ്ങളാണെന്നും യദു കൃഷ്ണ ആരോപിച്ചു.
Post Your Comments