തിരുവനന്തപുരം: കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് യാതൊരു തടസവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കത്ത് അയച്ചതു സംബന്ധിച്ച ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയാണ് മജിസ്‌ട്രേറ്റ് കത്ത് അയച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളില്‍ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ കോടതിയില്‍ ഹാജരാകാന്‍ പലതവണ നോട്ടീസ് അയച്ചിരുന്നു. മന്ത്രിയായ ശേഷവും കടകംപള്ളിക്ക് നോട്ടീസ് അയച്ചു. എന്നാല്‍. മന്ത്രി കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മജിസ്‌ട്രേറ്റ് കത്തയച്ചത്. അതേസമയം, കത്തിനെ കുറിച്ച് സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മാത്രമേ അറസ്റ്റിന് അനുമതി ആവശ്യമുള്ളൂ എന്ന് പ്രാഥമിക നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്.
Post Your Comments