റിയാദ്: കുഞ്ഞിനെ കഴുത്തറുത്തുകൊന്ന വീട്ടുവേലക്കാരിക്ക് സൗദി അറേബ്യ വധശിക്ഷ നടപ്പിലാക്കി. ലമീസ് ബിന്ത് മുഹമ്മദ് എന്ന സൗദി പെണ്‍കുട്ടിയെ കൊന്ന കേസിലാണ് വേലക്കാരിക്ക് വധശിക്ഷ ലഭിച്ചത്. കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് റിയാദ് പൊലീസ് വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവന്നത്.
കുഞ്ഞിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം കക്കൂസില്‍ തള്ളുകയായിരുന്നു. എത്യോപ്യന്‍ സ്വദേശി സംസം അബ്ദുല്ല ബൂരികയാണ് കേസിലെ പ്രതി. ജനറല്‍ കോടതിയിലാണ് റിയാദ് പൊലീസ് വീട്ടുജോലിക്കാരിക്കെതിരായ കുറ്റപത്രം നല്‍കിയത്. കീഴ്ക്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു.
Post Your Comments