കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായിയെ കണ്ടതിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മൈക്രോഫിനാന്‍സ് തട്ടിപ്പിനുപിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നത് ഭയന്നാണ് വെള്ളാപ്പള്ളി പിണറായിയെ കണ്ടത്. പിണറായിയെ പുകഴ്ത്താനും വെള്ളാപ്പള്ളി നിന്നു. പിണറായിയെ കണ്ടാല്‍ എല്ലാം ശരിയാവുമെന്ന് വെള്ളാപ്പള്ളി വിചാരിച്ചു.
പിണറായിയെ കണ്ടു സങ്കടം പറയാന്‍ വന്നതാണെന്നും വിഎസ് പരിഹസിച്ചു. വെള്ളാപ്പള്ളിക്കെതിരായ മൈക്രോഫിനാന്‍സ് കേസില്‍ കക്ഷി ചേരുമെന്ന് വിഎസ് വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹര്‍ജിയിലാണ് വിഎസിന്റെ ഇടപെടല്‍.
എന്തൊക്കെ ചെയ്താലും വെള്ളാപ്പള്ളി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും വിഎസ് വ്യക്തമാക്കി. കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ലെന്നും വിഎസ് പറയുന്നു.
Post Your Comments