ശ്രീനഗർ: ഉറി കരസേനാതാവളം ആക്രമിക്കാനെത്തിയ ഭീകരര്‍ക്ക് പാക്ക് സഹായം ലഭിച്ചിരുന്നു എന്നതിന് ഭീകരര്‍ ഉപയോഗിച്ച വയര്‍ലെസ് സെറ്റുകള്‍ തെളിവായേക്കും. ജാപ്പനീസ് കമ്പനിയായ ഐകോം നിര്‍മ്മിച്ച വയര്‍ലെസ് സെറ്റാണ് ഭീകരര്‍ ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ സേനകള്‍ക്ക് മാത്രമേ ഇത്തരം വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ജപ്പാൻ കമ്പനി ഇത് പാകിസ്ഥാന് വിറ്റിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. കണ്ടെത്താനായാൽ പാകിസ്ഥാനെതിരെയുള്ള നിർണായക തെളിവായിരിക്കും ലഭിക്കുക.
കൂടാതെ ഭീകരരുടെ പക്കല്‍നിന്നും കണ്ടെടുത്ത വയര്‍ലെസ് മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പാക്കിസ്ഥാന് ഇന്ത്യ കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ച്ചയാണ് കശ്മീരിലെ ഉറി കരസേനാതാവളത്തില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 18 സൈനികരാണ് വീരമൃത്യു വരിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിച്ചിരുന്നു.
Post Your Comments