NewsInternational

പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി പാക് സർക്കാർ

ഇസ്ലാമാബാദ് : പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പാക് സർക്കാർ. രാജ്യത്തെ വിവിധ മേഖലകളില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ മുന്നറിയിപ്പിനും പാകിസ്ഥാൻ മറുപടി നൽകി. കശ്മീരിലെ സംഘര്‍ഷം അവസാനിക്കാതെ ഇന്ത്യയ്ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്നായിരുന്നു പാക്ക് വാര്‍ത്താവിതരണമന്ത്രി പര്‍വേസ് റാഷിദിന്റെ പരാമർശം.

നേരത്തെ ഉറിയിൽ നടന്ന ഭീകരാക്രമണത്തെ ന്യായീകരിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് രംഗത്തുവന്നിരുന്നു. ഉറി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാതെ ഇന്ത്യ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button