തിരുവനന്തപുരം : ഗോവയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഗോവയിലെ പനാജിയിലേക്കും മുംബൈയിലേക്കും കെ.എസ്.ആര്‍.ടി.സി പുതിയതായി ബസ് സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള കാരാറുകള്‍ വകുപ്പ് സെക്രട്ടറിമാര്‍ ഉടന്‍ തന്നെ ഒപ്പിടും. മുംബൈ സര്‍വീസിനു ശേഷം ഹൈദരാബാദിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. പുതിയ സര്‍വീസുകള്‍ക്കെല്ലാം സ്‌കാനിയ ബസുകളായിരിക്കും ഉപയോഗിക്കുക. ആദ്യഘട്ടമായി ആഴ്ചയില്‍ രണ്ടു ബസ് സര്‍വീസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. അതിലൊരണ്ണം തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് പനാജി വരെയും രണ്ടാമത്തേത് എറണാകുളത്തു നിന്നും ആരംഭിച്ച് ഗോവ വഴി മുംബൈയിലും അവസാനിക്കുന്നതാണ്. ഇതു സംബന്ധിച്ച് ഗോവ ഗതാഗത വകുപ്പ് മന്ത്രി രാമകൃഷ്ണയുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍ ആശയവിനിമയം നടത്തിയിരുന്നു.
Post Your Comments